12:04am 04 June 2026
NEWS
ആന്ധ്രാപ്രദേശ് പ്രതിനിധി സംഘം സപ്ലൈകോ സന്ദർശിച്ചു
03/06/2026  08:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആന്ധ്രാപ്രദേശ് പ്രതിനിധി സംഘം സപ്ലൈകോ സന്ദർശിച്ചു
HIGHLIGHTS

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) പ്രവർത്തനരീതികളും ബിസിനസ് മാതൃകയും പഠിക്കുന്നതിനായി ആന്ധ്രാപ്രദേശ് സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നുള്ള നാലംഗ പ്രതിനിധി സംഘം രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി സപ്ലൈകോ സന്ദർശിച്ചപ്പോൾ.

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) പ്രവർത്തനരീതികളും ബിസിനസ് മാതൃകയും പഠിക്കുന്നതിനായി ആന്ധ്രാപ്രദേശ് സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നുള്ള നാലംഗ പ്രതിനിധി സംഘം രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി സപ്ലൈകോ സന്ദർശിച്ചു.
ഡെപ്യൂട്ടി ഡയറക്ടർ ശേശഗിരി റാവു, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ  പത്മ, കൺസൾട്ടന്റ്  ഹേമന്ത് കുമാർ കവലി, കൺസൾട്ടന്റ് ശ്രാവണി ജമ്മുല എന്നിവരായിരുന്നു സംഘത്തിലെ അംഗങ്ങൾ. സപ്ലൈകോയുടെ റീട്ടെയിൽ പ്രവർത്തനങ്ങൾ, പൊതുവിതരണ സംവിധാനങ്ങൾ, വിതരണ ശൃംഖല മാനേജ്മെന്റ്, ഉപഭോക്തൃ സേവന-പ്രചാരണ പ്രവർത്തനങ്ങൾ, സുസ്ഥിര ബിസിനസ് മാതൃകകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.

 ഉപഭോക്തൃ ക്ഷേമം ഉറപ്പാക്കുന്നതിലും വിപണി ഇടപെടലുകളിലും അവശ്യസാധനങ്ങളുടെ കാര്യക്ഷമമായ വിതരണത്തിലും സപ്ലൈകോ വഹിക്കുന്ന മാതൃകാപരമായ പങ്ക് മറ്റ് സംസ്ഥാനങ്ങൾക്കും പ്രചോദനമാണെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.സന്ദർശനത്തിന്റെ ഭാഗമായി സപ്ലൈകോയുടെ റീട്ടെയിൽ ശൃംഖല, സംഭരണ-വിതരണ സംവിധാനങ്ങൾ, വിലനിർണയ നയങ്ങൾ, എന്നിവ സംഘം വിലയിരുത്തി.

സന്ദർശന വേളയിൽ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ V M, ജനറൽ മാനേജർ എം. യു. ബിജു, മാർക്കറ്റിംഗ് അഡിഷണൽ ജനറൽ മാനേജർ ദീപു എം ആർ എന്നിവരുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img